കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി: യുപിയില്‍ നിരോധനാജ്ഞ

  • By Lakshmi
Google Oneindia Malayalam News

Babari Masjid
ലഖ്‌നൊ: അയോധ്യ കേസ് വിധിയുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ ഉത്തര്‍പ്രദേശില്‍ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി.

24നു വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ യോഗങ്ങളും പ്രകടനങ്ങളും നടത്തുന്നതിനു വിലക്കേര്‍പ്പെടുത്തി. അടുത്ത രണ്ടുദിവസം ഈ നിരോധനാജ്ഞ നിലനില്‍ക്കും. വിധിദിവസം അടുത്തതോടെ അയോധ്യയിലേക്കു സന്ദര്‍ശകപ്രവാഹം കുറഞ്ഞു.

സംസ്ഥാനത്തെ സുരക്ഷാമുന്‍കരുതലുകള്‍ക്കായി മുഖ്യമന്ത്രി മായാവതി 150 കമ്പനി കേന്ദ്രസേനയെക്കൂടി ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കു കത്തയച്ചു. 40 കമ്പനിയെ നേരത്തേ അയച്ചിട്ടുണ്ട്.

ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അര്‍ധസൈനിക വിഭാഗങ്ങള്‍ തമ്മില്‍ നിരന്തരം ബന്ധപ്പെട്ടു ജാഗ്രത പുലര്‍ത്തുകയാണ്. കുഴപ്പക്കാരെന്നു സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനിടെ വിധി പ്രഖ്യാപനത്തിനു മാധ്യമങ്ങള്‍ അമിത പ്രചാരണം നല്‍കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

കോടതിവിധി അനുകൂലമായാലും പ്രതികൂലമായാലും തികഞ്ഞ സംയമനം പാലിക്കണമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ആക്ടിങ് ജനറല്‍ സെക്രട്ടറി റഹിം ഖുറേഷി സമുദായാംഗങ്ങളെ ആഹ്വാനംചെയ്തു.

ഇതോടനുബന്ധിച്ച് എല്ലാ മുസ്ലിം സംഘടനകളും ചേര്‍ന്നുള്ള വിശദമായ അഭ്യര്‍ഥന തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്നു ബാബറി മസ്ജിദ് കമ്മിറ്റി കണ്‍വീനര്‍ എസ്.ആര്‍ ഇല്യാസ് പറഞ്ഞു.

വിധി പ്രഖ്യാപിക്കുന്ന വെള്ളിയാഴ്ചയും തലേന്നും കോടതി പരിസരത്തു കനത്ത സുരക്ഷാ കാവല്‍ ഏര്‍പ്പെടുത്തുകയും പൊതുജനങ്ങളുടെ നീക്കം നിയന്ത്രിക്കുകയും ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജഡ്ജിമാര്‍ക്കു കൂടുതല്‍ സുരക്ഷ ഉറപ്പാക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X