പ്രസംഗം: സഞ്ജയ് ദത്ത് ഹാജരാകണമെന്ന് കോടതി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഞ്ജയ് ദത്ത് പ്രചാരണം നടത്തിയ സ്ഥാനാര്‍ഥി അര്‍ഷാദ് ജമാലിനോടും ഹാജരാവാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കൃഷ്ണകുമാര്‍ ഉത്തരവിട്ടു.
അമ്മ മുസ്ലീമായതുകൊണ്ടാണ് (നടി നര്‍ഗീസ് ദത്ത്) മുംബൈ സ്‌ഫോടനപരമ്പരയ്ക്കുശേഷം തനിക്കെതിരെ ടാഡ കേസ്സെടുത്ത് പീഡിപ്പിച്ചതെന്ന് സമാജ്‌വാദി പാര്‍ട്ടി ജനറല്‍സെക്രട്ടറിയായിരുന്ന സഞ്ജയ്ദത്ത് റാലിയില്‍ പ്രസംഗിച്ചിരുന്നു. ഇതാണ് കേസിനാധാരം്.
സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് എ.കെ56 തോക്ക് കൈവശംവെച്ച കുറ്റത്തിന് സഞ്ജയ് ദത്ത് ഒന്നരവര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്നു. റാലി കഴിഞ്ഞയുടന്‍ മാവു ജില്ലാ പോലീസ് സഞ്ജയ്ദത്തിനും ജമാലിനുമെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.












Click it and Unblock the Notifications