ഗെയിംസിന് ഇന്ത്യന്‍ മുജ്ജാഹിദ്ദീന്റെ ഭീഷണി
ദില്ലി: ദില്ലി നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തിയ വെടിവെപ്പിന് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസ് അട്ടിമറിയ്ക്കുമെന്ന് ഇന്ത്യന്‍ മുജ്ജാഹിദ്ദീന്‍ ഇമെയില്‍ സന്ദേശത്തിലൂടെ ഭീഷണി മുഴക്കി. ബിബിസി റേഡിയോയ്ക്കയച്ച സന്ദേശത്തിലാണ് ഗെയിംസ് അട്ടിമറിയ്ക്കുമെന്ന ഭീഷണിയുള്ളത്.
ഗെയിംസിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ഞങ്ങള്‍ക്കറിയാം. ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ ഗെയിംസ് നടത്തൂ എന്നാണു സന്ദേശത്തിലുള്ളത്. എല്ലാവരെയും ആശ്ചര്യപ്പെടുത്താന്‍ തങ്ങള്‍ തയാറെടുക്കുകയാണെന്ന് സന്ദേശത്തില്‍ പറയുന്നു. അതിഫ് അമിനും മുഹമ്മദ് സാജിദിനും ദൈവനാമത്തിലുള്ള ആദരാഞ്ജലിയെന്നാണ് ദില്ലി വെടിവയ്പ്പിനെ ഇവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 2008ല്‍ ദില്ലി സ്‌ഫോടന പരമ്പരയ്ക്കു ശേഷമുണ്ടായ ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ പൊലീസ് വെടിവച്ചു കൊന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണിവര്‍.
അതേസമയം, കോമണ്‍വെല്‍ത്ത് ഗെയിംസ് വേദികളെല്ലാം സുരക്ഷിതമാണെന്നു സംഘാടക സമിതി അവകാശപ്പെട്ടു. വേദികളുടെയും ടീമുകളുടെയും സുരക്ഷ പിഴവറ്റതാണ്. ആശങ്ക വേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഗെയിംസില്‍ പങ്കെടുക്കാനെത്തുന്ന കായികതാരങ്ങളെയും കാണാനെത്തുന്ന വിനോദസഞ്ചാരികളെയും പരിഭ്രാന്തിയിലാഴ്ത്താനുള്ള ശ്രമം മ്ാത്രമാണ് വെടിവെപ്പെന്നും സംഘാടകസമിതി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications