അയോധ്യ വിധി: സംയമനം പാലിയ്ക്കണമെന്ന് ലാ ബോര്‍ഡ്
ഹൈദരാബാദ്: അയോധ്യ തര്‍ക്കത്തില്‍ വിധി വരുന്ന സാഹചര്യത്തില്‍ മുസ്ലിംങ്ങള്‍ സംയമനം പാലിയ്ക്കണമെന്ന് ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ആഹ്വാനം ചെയ്തു. ബോര്‍ഡ് ജനറല്‍ സെക്രട്ടറി റഹിം ഖുറേഷിയാണ് മുസ്ലിങ്ങളോട് ഇതാവശ്യപ്പെട്ടത്.
മുസ്ലിം സമുദായത്തിന്റെ താല്പര്യം സംരക്ഷിയ്ക്കാന്‍ വേണ്ടതെല്ലാം തന്നെ ബോര്‍ഡ് ചെയ്യുമെന്ന് ഖുറേഷി ഉറപ്പ് നല്‍കി. സമുദായത്തിന് അനുകൂലമല്ല വിധിയെങ്കിലും അതിനെതിരെ പ്രതികരിയ്ക്കേണ്ട ആവശ്യമില്ല. വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിയ്ക്കാവുന്നതാണ്. ഖുരേഷി വ്യക്തമാക്കി.
എല്ലാ വിഭാഗങ്ങളും സംയമനം പാലിയ്ക്കണമെന്ന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബോര്‍ഡ് ഇത്തരത്തിലൊരു ആഹ്വാനം നടത്തിയത്.












Click it and Unblock the Notifications