മധ്യപ്രദേശില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 10 മരണം

ചരക്കു തീവണ്ടിയും ഗ്വാളിയര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുണയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ശിവ്പുരി ജില്ലയിലെ ബദര്‍ബാസ് റെയില്‍വെ സ്‌റ്റേഷനു സമീപം രാവിലെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
സിഗ്‌നല്‍ തെറ്റിയതാവാം അപകടകാരണമെന്ന് സംശയിക്കുന്നു. ഇന്റര്‍സിറ്റി എക്‌സ്പ്രസിലേയ്ക്ക് ചരക്കുവണ്ടി ഇടിച്ചുകയറുകയായിരുന്നു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications