കസ്റ്റഡിമരണം: എസ്.ഐയെ സസ്‌പെന്റ് ചെയ്തു
കണ്ണൂര്‍: പൊലീസ് കസ്റ്റഡിയില്‍ വച്ച് ബദവന്റവിട ഇസ്മയില്‍ (60) മരിച്ചതിനെ തുടര്‍ന്ന് ചൊക്ലി സബ് ഇന്‍സ്പക്ടര്‍ ജി. അനൂപിനെ സര്‍വീസില്‍ നിന്ന് സസ്പന്റ് ചെയ്തു.
കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ അടുത്ത ദിവസമാണ് ഈയാള്‍ മരിച്ചത്. ചോദ്യം ചെയ്യലിനിടയിലാണ് മരണം നടന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ മര്‍ദ്ദനമാണ് മരണ കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ചൊക്ലിയിലും പരിസരത്തും കസ്റ്റഡി മരണത്തെ തുടര്‍ന്ന് ഹര്‍ത്താല്‍ നടത്തിയിരുന്നു.
നോട്ടീസ് അടിച്ച് പിരിവ് നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.












Click it and Unblock the Notifications