മദനിയെ കാണാന്‍ ഇളവ് തേടി സൂഫിയ

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന മദനിയെ കാണുന്നതിനായാണ് സൂഫിയ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയത്. ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം കേള്‍ക്കലിനായി ബുധനാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.
എറണാകുളം ജില്ല വിട്ടു പോവരുതെന്ന ജാമ്യവ്യവസ്ഥയില്‍ രണ്ടാഴ്ചത്തേയ്ക്ക് ഇളവ് നല്‍കണമെന്നാണ് സൂഫിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പത്താം പ്രതിയായ സൂഫിയയയ്ക്ക് കര്‍ശന ജാമ്യവ്യവസ്ഥകളോടെയായിരുന്നു കോടതി നേരത്തെ ജാമ്യം അനുവദിച്ചത്.
മദനി അന്‍വാര്‍ശേരിയില്‍ കഴിയുന്ന സമയത്ത് മുന്‍പ് മൂന്നു തവണ ഇത്തരത്തില്‍ സൂഫിയ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയിരുന്നു. എന്നാല്‍ അന്ന് സംസ്ഥാനത്തിനകത്ത് സഞ്ചരിക്കുന്നതിനായിരുന്നു ഇളവ് തേടിയത്.












Click it and Unblock the Notifications