മെഴുകുതിരിവെട്ടത്തില്‍ ശസ്ത്രക്രിയ; കുഞ്ഞ് മരിച്ചു
ഭുവനേശ്വര്‍: ആശുപത്രിയില്‍ വൈദ്യുതിയില്ലാതിരുന്നതിനെത്തുടര്‍ന്നു മെഴുകുതിരിവെട്ടത്തില്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ പിഞ്ചുകുഞ്ഞ് മരിച്ചു. ഭുവനേശ്വറിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാപ്പിറ്റല്‍ ഹോസ്പിറ്റലിലാണ് മരണം നടന്നത്.
സെപ്റ്റംബര്‍ 17ന് വെള്ളിയാഴ്ചയാണ് മൂന്നുവയസുള്ള പെണ്‍കുഞ്ഞിനെ മാതാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ ശസ്ത്രക്രിയയ്ക്കുള്ള സജ്ജീകരണങ്ങള്‍ നടത്തി, കുഞ്ഞിനെ തിയേറ്ററിലേയ്ക്ക് കൊണ്ടുപോയി.
ശസ്ത്രക്രിയ തുടങ്ങി കുറച്ച് സമയത്തിനുള്ളില്‍ വൈദ്യുതി നിലച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മെഴുതുകിരി വെട്ടത്തില്‍ ശസ്ത്രക്രിയ നടത്താന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. തലയിലെ മുറിവ് തുന്നിക്കെട്ടിയപ്പോള്‍ രക്തം വാര്‍ന്നാണ് കുട്ടി മരിക്കുന്നത്.
സംഭവത്തെത്തുടര്‍ന്ന് ഒറീസ സര്‍ക്കാരിനെതിരേ വിവിധ രാഷ്ട്രീയകകക്ഷികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
കുട്ടി മരിക്കാനിടയായ സംഭവം അന്വേഷിക്കാന്‍ ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തിയതായി ആരോഗ്യമന്ത്രി പ്രസന്ന ആചാര്യ അറിയിച്ചു. വൈദ്യുതി ബോര്‍ഡിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.












Click it and Unblock the Notifications