കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് വിഭജനം: യുഡിഎഫിന് കീറാമുട്ടിയാകുന്നു

  • By Ajith Babu
Google Oneindia Malayalam News

MM Hassan
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സീറ്റ് വിഭജനം യുഡിഎഫിന് കീറാമുട്ടിയാകുന്നു. സീറ്റ് വിഭജനത്തിന്റെ പേരില്‍ പ്രധാനപാര്‍ട്ടിയായ കോണ്‍ഗ്രസും ഘടകകക്ഷികളും പോരിനിറങ്ങിയതോടെ ഐക്യം നഷ്ടപ്പെട്ട സ്ഥിതിയിലാണ് ഐക്യജനാധിപത്യ മുന്നണി.

ഘടകകക്ഷികളുടെ അമിതാവശ്യങ്ങളോട് കോണ്‍ഗ്രസ് വഴങ്ങില്ലെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് വക്താവ് എംഎം ഹസന്‍ രംഗത്തെത്തിയതാണ് ഏറ്റവും പുതിയ വഴിത്തിരിവ്.

കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഇത്തവണ അധികസീറ്റ് നല്‍കാന്‍ സാധിക്കില്ലെന്നും കഴിഞ്ഞ തവണ നല്‍കിയ സീറ്റുകള്‍ മാത്രമേ ഇത്തവണയും നല്‍കാന്‍ കഴിയുള്ളു അദ്ദേഹം വ്യക്തമാക്കി.

സീറ്റുകളുടെ കാര്യത്തില്‍ എല്ലാവര്‍ക്കും തൃപ്തികരമായ തീരുമാനമെടുക്കാന്‍ കെപിസിസി നേതൃത്വം തയ്യാറെടുക്കുന്നതിനിടെ വന്ന ഹസ്സന്റെ പ്രസ്താവന സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് കരുതപ്പെടുന്നത്.

കോണ്‍ഗ്രസിന്റെ വീഴ്ചയ്ക്ക് ഇടയാക്കുന്ന ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഹസന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ അടിയന്തര നേതൃയോഗം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കോട്ടയത്ത് നടക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി നിര്‍ണയം ആരംഭിച്ചപ്പോഴാണ് യുഡിഎഫ് കാര്യങ്ങള്‍ വഴിമുട്ടി നില്‍ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X