Get Updates
Get notified of breaking news, exclusive insights, and must-see stories!

കപ്പിത്താന്റെ തടവ്: ചൈനയും ജപ്പാനും ഉടക്കുന്നു

The detained Chinese fishing trawler is flanked by two Japanese Coast Guard vessels during an investigation by Japanese authorities near Ishigaki Island in Okinawa
ടോക്കിയോ: കിഴക്കന്‍ ചൈന കടലിലെ തര്‍ക്ക ദ്വീപിനടുത്തുവെച്ച് പിടിയിലായ ചൈനീസ് കപ്പിത്താന്‍ തടവ് നീട്ടാനുള്ള ജപ്പാന്റെ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്നു. ജപ്പാനുമായുള്ള എല്ലാ ഉന്നതതല ബന്ധങ്ങളും താത്കാലികമായി പിന്‍വലിയ്ക്കാന്‍ ചൈന തീരുമാനിച്ചു

കഴിഞ്ഞ എട്ടിനാണ് ചൈനീസ് നാവികനെ ജപ്പാന്‍ തടവിലാക്കിയത്. ജാപ്പനീസുകാര്‍ സെന്‍കാകു എന്ന് വിളിയ്ക്കുന്ന ദ്വീപിന് മേല്‍ ഇരുരാജ്യങ്ങളും അവകാശമുന്നയിക്കുന്നുണ്ട്്. ഇവിടെ മത്സ്യബന്ധനത്തിനെത്തിയ ചൈനീസ് ബോട്ട് ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് ബോട്ടുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കപ്പിത്താനെയും മറ്റു നാവികരെയും ജപ്പാന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബോട്ടും അതിലെ മറ്റ് തൊഴിലാളികളെയും ജപ്പാന്‍ പിന്നീട് വിട്ടയച്ചുവെങ്കിലും കപ്പിത്താന്റെ തടവ് നീട്ടുകയായിരുന്നു. പുതിയ കോടതി ഉത്തരവുപ്രകാരം ഇയാള്‍ ഈ മാസം 29 വരെ തടവില്‍ കഴിയേണ്ടിവരും. ഈ തീരുമാനമാണ് ചൈനയെ പ്രകോപിപ്പിച്ചിരിയ്ക്കുന്നത്. ജപ്പാന്‍ തെറ്റുകള്‍ക്കുമേല്‍ തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ അതുമൂലമുണ്ടാകുന്ന എല്ലാ സംഭവങ്ങള്‍ക്കും അവര്‍തന്നെയാകും ഉത്തരവാദികളെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മുന്നറിയിപ്പ് നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+