കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഞ്ചുകുഞ്ഞിന് ഒരു രാത്രി 7ഹൃദയാഘാതങ്ങള്‍

  • By Staff
Google Oneindia Malayalam News

Ivan Cawley With Mother
ലണ്ടന്‍: ഏഴ് ഹൃദയാഘാതങ്ങള്‍ ഒരുമിച്ചുണ്ടാവുക, അതും രാത്രിയില്‍ വെറും പത്തുമാസം മാത്രം പ്രായമുള്ളപ്പോള്‍, എന്നിട്ടോ അതിനെയെല്ലാം അതിജീവിയ്ക്കുക. കേട്ടിട്ട് ഞെട്ടല്‍ തോന്നുന്നില്ലേ.

ബ്രിട്ടനിലെ ഐവാന്‍ കൗലി എന്ന പത്തുമാസം പ്രായമായ കുഞ്ഞാണ് ഏഴ് ഹൃദയാഘാതങ്ങളെ അതിജീവിച്ചത്. ഹൃദ്രോഗവും അതിന് പുറമേ മെനിഞ്‌ജൈറ്റിസും പിടിപെട്ട ഐവാന്‍ ഒരു രാത്രിപോലും തികയ്ക്കില്ലെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

2010 ജൂലൈയിലാണ് ഐവാന് രോഗം പിടിപെട്ടത്. എന്നാല്‍ ഡോക്ടര്‍മാരുടെ പ്രവചനം തെറ്റിച്ച് തിരിച്ചുവന്ന ഐവാന്‍ ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം ഷെഫീല്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ കഴിയുകയാണ്.

24കാരനായ ഫിലിപ്പ് കൗളിയുടെയും ഇരുപതുകാരി സേഡ് ജാക്‌സന്റെയും ആദ്യകുഞ്ഞാണ് ഐവാന്‍. തല്‍ക്കാലത്തേയ്ക്ക് പ്രശ്‌നമൊന്നുമില്ലെങ്കിലും ഐവാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായി എന്തെങ്കിലും പറയണമെങ്കില്‍ ഒരാഴ്ച കഴിയണമെന്നാണ് ഡോക്ടര്‍മര്‍ പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X