പൊണ്ണത്തടി: കരസേനാമേധാവിയ്ക്ക് പാകം യൂണിഫോമില്ല

127 കിലോ തൂക്കമുള്ള ജനറല്‍ സര്‍ പീറ്റര്‍ വോളിന് സൈനിക ആസ്ഥാനത്തെ ഒരു യൂണിഫോമും പാകമാകാതെ വന്നതോടെ 1.65 ലക്ഷം പൌണ്ട് ശമ്പളമുള്ള അദ്ദേഹം സ്വന്തം ചെലവില്‍ യൂണിഫോം തുന്നാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനായി തുന്നല്‍ക്കാരന്‍ ഓഫിസിലെത്തി യൂണിഫോമിനായി അളവെടുത്തു പോയിട്ടുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു.
ചെറുപ്പത്തില്‍ റഗ്ബിയൊക്കെ കളിച്ചിരുന്ന പീറ്റര്‍ വോളിനെ പൊണ്ണത്തടിയനാക്കിയത്് അദ്ദേഹത്തിന്റെ തീറ്റഭ്രാന്തുതന്നെ.
സേനാംഗങ്ങളെല്ലാം എല്ലാ വര്‍ഷവും ശാരീരിക യോഗ്യതാ പരീക്ഷ പാസാകണമെന്നുണ്ടെങ്കിലും
10 വര്‍ഷമായി പീറ്റര്‍ അതിനു പോയിട്ടില്ല. പോയാല്‍ അദ്ദേഹം പാസാകില്ലെന്നും ഉറപ്പാണ്. എന്നാല്‍ തന്റെ ബുദ്ധിയാണ് അദ്ദേഹത്തിന് സേനയില്‍ പ്രാധാന്യം നല്‍കുന്നത്.
അഫ്ഗാനിസ്ഥാനിലും ഇറാഖിലും സംയുക്ത സേനയുടെ നീക്കങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ച പീറ്റര്‍ വോള്‍ സൈനിക തന്ത്രങ്ങള്‍ക്കു പേരുകേട്ട ഉദ്യോഗസ്ഥനാണ്. കൂട്ടുകാര്‍ക്കിടയില്‍ കരടിയെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.












Click it and Unblock the Notifications