കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കോട്ട്‍ലന്‍ഡിലെ ഇന്ത്യക്കാരേ സ്കോച്ചടി കുറയ്ക്കൂ

  • By Ajith Babu
Google Oneindia Malayalam News

Liquor
ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡിലെ രസികന്‍ സ്‌കോച്ചടിച്ച് പൂസാവുന്ന ഇന്ത്യക്കാര്‍ സൂക്ഷിയ്ക്കുക. സ്‌കോട്ടിഷുകാരെക്കാള്‍ മദ്യത്തിന്റെ ഉപയോഗം ഏറെ അപായപ്പെടുത്തുന്നത് ഇന്ത്യക്കാരെയാവുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.

മദ്യപാനികളുടെ പറുദ്ദീസയായാണ് സ്‌കോട്ട്‌ലന്‍ഡിനെ വിശേഷിപ്പിയ്ക്കുന്നത്. യുകെയില്‍ ഏറ്റവുമധികം മദ്യപാനികളും ഇവിടെ തന്നെ. അതിനാല്‍ മദ്യം മൂലമുള്ള അസുഖങ്ങള്‍ ബാധിച്ച് മരിയ്ക്കുന്നവരുടെ എണ്ണവും ഇവിടെ കൂടുതലാണ്.

എന്നാല്‍ ഇന്ത്യന്‍ വംശജര്‍ സ്‌കോച്ച് ഉപയോഗിക്കുന്നത് അയര്‍ലണ്ടുകാരും സ്‌കോട്ട്‌ലന്‍ഡുകാരും ഉപയോഗിക്കുന്നതിന്റെ ഇരട്ടി അപകടകരമാണെന്ന് പുതിയ പഠനം പറയുന്നു. എഡിന്‍ബറോ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ രാജ് ഭോപ്പാലിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.യുകെയില്‍ ഇന്ത്യന്‍ വംശജര്‍ കൂടുതലായി പാര്‍ക്കുന്ന പ്രദേശം കൂടിയാണ് സ്‌കോട്ട്‌ലാന്‍ഡ്.

പുതിയ പഠനറിപ്പോര്‍ട്ട് രാജ്യത്ത് ഏറെ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. സ്‌കോട്ട്‌ലാന്‍ഡുകാരുടെ മദ്യപാന സംസ്‌കാരം മാറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു വിവിധ സംഘടനകള്‍ ആവശ്യമുന്നയിക്കുന്നു.

അതേ സമയം തദ്ദേശീയരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്‌കോട്ട്‌ലന്‍ഡിലെ യുവാക്കളായ പാക് വംശജര്‍ക്കിടയില്‍ മദ്യപാനാസക്തി വളരെ കുറവാണെന്നും ആല്‍ക്കഹോള്‍ ആന്റ് ആല്‍ക്കഹോളിസം എന്ന പഠനറിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X