സാമ്പത്തിക മാന്ദ്യം അവസാനിച്ചെന്ന്...
ന്യൂയോര്‍ക്ക്: ആഗോള സാമ്പത്തിക മാന്ദ്യം അവസാനിച്ചെന്ന് നാഷണല്‍ ബ്യൂറൊ ഓഫ് എക്കണോമിക്ക് റിസര്‍ച്ച് അഭിപ്രായപ്പെട്ടു.
2007 ല്‍ തുടങ്ങിയ മാന്ദ്യം 2009 ല്‍ അവസാനിച്ചെന്നാണ് ബ്യൂറൊ പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടായ ഏറ്റവും കഠിനമായ മാന്ദ്യമായിരുന്നു ഇത്. വൈകാതെ തൊഴില്‍ മേഘലയും ശക്തമാവും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഈ വര്‍ഷം ഉണ്ടാവും. 600,000 താല്കാലിക തൊഴിലാളികളെ വിവിധ കമ്പനികള്‍ യു എസില്‍ നിയമിയ്ക്കും.
മാന്ദ്യം 2009 ല്‍ അവസാനിച്ചതായാണ് നാഷണല്‍ ബ്യൂറൊ ഓഫ് എക്കണോമിക്ക് റിസര്‍ച്ച് അവകാശപ്പെടുന്നതെങ്കിലും ജനങ്ങള്‍ അത് അപ്പടി വിശ്വസിയ്ക്കാന്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications