യുണൈറ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങി

ബോംബെ സ്റ്റേക്ക് എക്സ്ചേഞ്ചാണ് ഈ പുതിയ എക്സ്ചേഞ്ചിന്റെ പ്രധാന ഓഹരി ഉടമ.
ആദ്യ ദിവസമായ സെപ്തംബര്‍ 20 തിങ്കളാഴ്ച 45,485 കോടി രൂപയുടെ ഇടപാടുകളാണ് ഈ എക്സ്ചേഞ്ചില്‍ നടന്നത്. ഡോളര്‍, യെന്‍, യൂറൊ എന്നിവയിലേയ്ക്കുള്ള രൂപയുടെ ഇടപാടുകളാണ് പ്രധാനമായും നടന്നത്.
സെബി ചെയര്‍മാന്‍ സി ബി ഭാവെയും റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ശ്യാമള ഗോപിനാഥും സംയുക്തമായാണ് എക്സ്ചേഞ്ച് തിങ്കളാഴ്ച ഉത്ഘാടനം നടത്തിയത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലായിരുന്നു ഉത്ഘാടനം. ഡോളര്‍, യൂറൊ, യെന്‍, പൗണ്ട് എന്നിവയുമായി രൂപയുടെ ഇടപാടുകള്‍ നടത്താനാണ് ഇപ്പോള്‍ ഈ എക്സ്ചേഞ്ചിന് സെബി അനുമതി നല്‍കിയിട്ടുള്ളത്.
വിദേശ കറന്‍സി ആവശ്യമുള്ള കമ്പനികള്‍ക്ക് വേണ്ട രീതിയില്‍ വിദേശ നാണ്യം മാനേജ് ചെയ്യാന്‍ ഈ എക്സ്ചേഞ്ച് സഹായിയ്ക്കും.
സ്വകാര്യ-സര്‍ക്കാര്‍ സംരംഭമാണ് ഈ എക്സ്ചേഞ്ച്. പതുമേഘലാ ബാങ്കുകള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കും ഇതില്‍ ഓഹരി പങ്കാളിത്തമുണ്ട്. പൊതുമേഘലാ ബാങ്കുകളായ അലഹബാദ് ബാങ്ക്, ആന്ധ്രാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഐഡിബിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളാണ് പ്രധാന ഓഹരി ഉടമകള്‍. സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‍സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ജെ&കെ ബാങ്ക് എന്നിവയാണ് ഓഹരി പങ്കാളിത്തമുള്ള സ്വകാര്യ മേഘലാ ബാങ്കുകള്‍. ജേപീ ക്യാപ്പിറ്റല്‍, എംഎംടിസി, ഇന്ത്യന്‍ പൊട്ടാഷ് എന്നീ സ്വകാര്യ കമ്പനികളും ഈ എക്സ്ചേഞ്ചില്‍ ഓഹരി നിക്ഷേപമുണ്ട്.
15 ശതമാനം ഓഹരി ഉടമസ്ഥതയുള്ള ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചാണ് ഏറ്റവും പ്രധാന ഓഹരി ഉടമ. ബിഎസ്ഇയിലെ എല്ലാ അംഗങ്ങള്‍ക്കും യുഎസ്ഇയില്‍ ഇടപാട് നടത്താം.












Click it and Unblock the Notifications