ഗെയിംസ് വില്ലേജിന് നിലവാരമില്ലെന്ന് പരാതി

ഗെയിംസ് വില്ലേജ് നിലവാരമില്ലാത്തതാണെന്നാണ് പുതിയ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ പ്രസിഡന്റ് മൈക്കിള്‍ ഫെന്നല്‍ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖറിന് കത്തെഴുതി.ഗെയിംസ് വില്ലേജിന്റെ അവസ്ഥ ഞെട്ടിപ്പിക്കുന്നതാണന്നാണ് ഫെന്നല്‍ പറയുന്നു.
ന്യൂസിലാന്‍ഡ്, കാനഡ, സ്‌കോട്ട്‌ലാന്‍ഡ്, അര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഗെയിംസ് വില്ലേജില്‍ തങ്ങള്‍ക്ക് ലഭിച്ച സൗകര്യങ്ങളില്‍ തൃപ്തരല്ലന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ഫെന്നല്‍ പരാതി ഉന്നയിച്ചത്. വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഫെന്നല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലിയില്‍ ഒക്ടോബര്‍ മൂന്നു മുതല്‍ 14 വരെയാണ് ഗെയിംസ് നടക്കുന്നത്.












Click it and Unblock the Notifications