Get Updates
Get notified of breaking news, exclusive insights, and must-see stories!

മുജാഹിദ്ദീന്റെ ഇമെയില്‍ മുംബൈയില്‍ നിന്ന്

മുംബൈ: ദില്ലി നഗരത്തെ നടുക്കിയ വെടിവെപ്പിന്റെയും ബോംബ് സ്‌ഫോടനത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹീദിന്റെ പേരില്‍ ഇ മെയില്‍ സന്ദേശം അയച്ചത് മുംബൈയിലെ ബൊറിവാലി മേഖലയില്‍ നിന്നാണെന്നു പൊലീസ് കണ്ടെത്തി.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു നേടിയ ടാറ്റ ഫോണ്‍ കണക്ഷനില്‍ നിന്നാണു സന്ദേശം അയച്ചതെന്നും വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്തു.

സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദീന്‍ അയച്ച ഈ മെയില്‍ സന്ദേശത്തില്‍ ഗെയിംസ് വേളയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നു ഭീഷണി മുഴക്കിയിരുന്നു.

ഞാറാഴ്ച രാവിലെ 11.30ഓടെയാണ് ഡല്‍ഹി ജുമാമസ്ജിദിലെ മൂന്നാം നമ്പര്‍ ഗേറ്റിന് സമീപത്ത് വച്ച് തായ് വാന്‍ സ്വദേശികളായ ഒരു പുരുഷനും, വനിതക്കും അജ്ഞാതരുടെ വെടിയേറ്റത്. ബൈക്കിലെത്തിയ രണ്ടു പേര്‍ വിദേശികള്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ വെടിവയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+