സീസണില്‍ വിരിയുന്ന പൂവല്ല ഞാന്‍- മമത

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എനിക്കറിയാം. അവര്‍ക്ക് എന്നെയറിയാം. അവരുടെ ഭാഷ എനിക്കു മനസിലാകും. താന്‍ ഹവായ് ചപ്പലിടുന്നത് എനിക്കിഷ്ടമുള്ളതുകൊണ്ടാ ണ്. അല്ലാതെ ആരും പറഞ്ഞിട്ടല്ലെന്നും മമത. പറഞ്ഞു. ബീര്‍ഭൂമിലെ നാനൂരില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യവെയാണ് മമത രാഹുലിനെതിരെ ഒളിയമ്പെയ്തത്.
ആരുടെയും ആത്മാഭിമാനം മുറിപ്പെടുത്താനായിരുന്നില്ല രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്നും, മമത ഇത്തരം ഭാഷ ഉപയോഗിക്കരുതായിരുന്നു എന്നും പശ്ചിമ ബംഗാള്‍ പിസിസി പ്രസിഡന്റ് മനസ് ഭുനിയ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയാറാണെങ്കിലും തല കുമ്പിടാന്‍ കോണ്‍ഗ്രസ് തയാറല്ലെന്ന രാഹുലിന്റെ പ്രസ്താവനയാണു മമതയെ പ്രകോപിപ്പിച്ചത്.
തിരഞ്ഞെടുപ്പ് സീസണ്‍ നോക്കി പാട്ടു പാടുന്ന കുയിലല്ല താനെന്നും മമത നേരത്തേ പറഞ്ഞിരുന്നു. അതു തന്നെ ഉദ്ദേശിച്ചാണെന്ന് കരുതുന്നില്ല എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.












Click it and Unblock the Notifications