കോടതി പരിസരത്ത് പ്രതി കുത്തേറ്റു മരിച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊലക്കേസ് പ്രതി ജില്ലാക്കോടതി പരിസരത്ത് കുത്തേറ്റു മരിച്ചു. നല്‍ഗോണ്ട ജില്ലയിലെ മിര്‍യാല്‍ഗുഡ നഗരത്തിലെ ജില്ലാക്കോടതിക്ക് സമീപം പട്ടാപ്പകലാണ് കൊലപാതകം നടന്നത്.
കൊലപാതകക്കേസില്‍ വിചാരണ നേരിടുന്ന കൊണ്ടയ്യയാണ് മരിച്ചത്. കോടതിയില്‍ ഹാജരായശേഷം പുറത്തിറങ്ങിയ ഇയാളെ മറ്റൊരു യുവാവ് കത്തിയുമായി ആക്രമിക്കുകായിരുന്നു. ജനക്കൂട്ടം നോക്കിനില്‍ക്കെയാണ് കൊലപാതകം അരങ്ങേറിയത്.
അക്രമിയായ ഖാജയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. മുന്‍വൈരാഗ്യമാണ് ഇയാളെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഖാജയുടെ ബന്ധത്തിലുള്ള ഒരുസ്ത്രീയുമായി കൊണ്ടയയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
മരിച്ച കൊണ്ടയ്യ നാഗാര്‍ജുനസാഗര്‍ സ്വദേശിയാണ്. ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് പൊലീസാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.












Click it and Unblock the Notifications