Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎസി പെട്രോള്‍ വില 27 പൈസ കൂട്ടി

IOC first off the block, raises petrol price by 27paise
ദില്ലി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പെട്രോള്‍ വില ലിറ്ററിന് 27 പൈസ കൂട്ടി. വില വര്‍ദ്ധന തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

പൊതുമേഖലയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം കമ്പനികള്‍ അടുത്ത ദിവസങ്ങളില്‍ സമാനമായ വര്‍ധന നടപ്പാക്കുമെന്നാണ് കരുതപ്പെുടന്നത്.

പൊതുമേഖലാ കമ്പനികള്‍ സംഘംചേര്‍ന്ന് ആസൂത്രിതമായി വില കൂട്ടിയെന്ന ആക്ഷേപം ഒഴിവാക്കാനായാണു പല ദിവസങ്ങളില്‍ വെവ്വേറെയായി വില പുതുക്കി നിശ്ചയിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് പെട്രോളിന്റെ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് ഇക്കഴിഞ്ഞ ജൂണില്‍ കൈമാറിയിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് എണ്ണക്കമ്പനികള്‍ സ്വതന്ത്രമായി വില നിശ്ചയിക്കുന്നത്.

ഭാരത് സ്‌റ്റേജ്3 നിലവാരമുള്ള ഇന്ധനം വിപണിയിലെത്തിച്ച് 16ാം തീയതി കേരളത്തില്‍ പെട്രോളിന് 29 പൈസയും ഡീസലിന് 23 പൈസയും കൂട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+