കശ്മീര്‍ സര്‍വകക്ഷി സംഘത്തിലും ഭിന്നത

കഴിഞ്ഞദിവസം വിഘടനവാദികളുമായി ചര്‍ച്ച നടത്തിയത് കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നു ബിജെപി നേതാവ് സുഷമ സ്വരാജ് ആരോപിച്ചു. വിഘടനവാദി നേതാക്കളുമായി സര്‍വകക്ഷി സംഘം ചെറു ഗ്രൂപ്പുകളായി തിരിഞ്ഞാണു ചര്‍ച്ച നടത്തിയത്. ഇതാണു ബിജെപിയെ പ്രകോപിപ്പിച്ചത്.
എന്നാല്‍ അതിനെതിരെ സിപിഎം രംഗത്തെത്തി. വിഘടനവാദികളുമായി ചര്‍ച്ച നടത്തിയത് സര്‍വകക്ഷി സംഘത്തിന്റെ മുഴുവന്‍ തീരൂമാനമാണെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും സിപിഎമ്മിനെ അനുകൂലിച്ചു.
കശ്മീര്‍ വിഷയത്തില്‍ മുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്നാണ് മറ്റു പാര്‍ട്ടികള്‍ സംശയിക്കുന്നത്.
ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമാണ് ആരോപണത്തിനു പിന്നില്‍ എന്നാണു വിലയിരുത്തല്‍. ഇതിനിടെ കശ്മീരിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി സംഘം ഇന്നു ജമ്മുവിലേക്കു തിരിച്ചു.












Click it and Unblock the Notifications