Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണ്‍ പൂവാലന്‍ 'മമ്മൂട്ടി' പിടിയില്‍

തൃശൂര്‍: മമ്മൂട്ടിയടക്കമുള്ള സിനിമാ താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ശബ്ദം അനുകരിച്ച് ഫോണിലൂടെ സ്ത്രീകളെയും മറ്റും തുടര്‍ച്ചയായി ശല്യം ചെയ്തിരുന്ന പൂവാലന്‍ പൊലീസിന്റെ പിടിയിലായി. തൃശൂര്‍ ജില്ലയിലെ ചാവക്കാട് നിന്നാണ് തിരുവനന്തപുരം കരകുളം സ്വദേശി വിനോദി(26)നെ പൊലീസ് കുടുക്കിയത്.

കടപ്പുറം പഞ്ചായത്ത് അംഗത്തെ ഫോണില്‍ നിരന്തരം വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് വിനോദിനെ കുടുക്കിയത്.

ഫോണിലൂടെയുള്ള മിമിക്രി വേലയില്‍ ഇയാള്‍ക്ക് ഏറെ താത്പര്യം മമ്മൂട്ടിയാണത്രേ. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, തിലകന്‍, മാമുക്കോയ സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരാണ് വിനോദിന്റെ മറ്റു പ്രിയപ്പെട്ട ശബ്ദങ്ങള്‍. ഈയൊരു വിനോദത്തിന് വേണ്ടി ദിവസേന മുന്നൂറ് രൂപയ്ക്ക് വരെ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യാറുണ്ടെന്ന് വിനോദ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഫോണിലൂടെ ശല്യം ചെയ്തതിന് ഇയാള്‍ക്കെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ പരാതികളുണ്ട്. ഫോണ്‍ വിളിയ്ക്കുമ്പോള്‍ സ്ത്രീകളാണ് മറ്റെതലയ്ക്കലെങ്കില്‍ പലപ്പോഴും അശ്ലീലം പറയാനും ഇയാള്‍ മടിയ്ക്കില്ലെന്നും പറയപ്പെടുന്നു. വിനോദിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+