Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃദ്ധന്‍മാര്‍ വാനിനുള്ളില്‍ കുടുങ്ങി മരിച്ചു

മാഡ്രിഡ്: സ്‌പെയിനില്‍ ഉപേക്ഷിക്കപ്പെട്ട വാനില്‍ കുടുങ്ങി മറവിരോഗം ബാധിച്ച രണ്ടു വൃദ്ധന്മാര്‍ മരിച്ച നിലയില്‍. വീല്‍ചെയറില്‍ കഴിയുന്ന വൃദ്ധന്‍മാരാണ് ദിവസങ്ങളോളം വാനിനുള്ളില്‍ കുടുങ്ങി മരിച്ചത്.

വൃദ്ധസദനത്തിലേക്ക് ഇവരെ കൊണ്ടു പോകും വഴിയാണ് ഡ്രൈവര്‍ വിജനമായ സ്ഥലത്ത് ഇവരെ ഉപേക്ഷിച്ചത്.ഡ്രൈവറെ പിന്നീട് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ അശ്രദ്ധ മൂലമുള്ള നരഹത്യാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

വൃദ്ധസദനത്തിലേക്കയച്ചവരെക്കുറിച്ച് വിവരമൊന്നും ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാന്‍ കണ്ടെത്തിയത്. മൃതശരീരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+