Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാരി യുഎസ് കൗമാര സുന്ദരി

Indian origin school girl is America's teen queen
ലണ്ടന്‍: അമേരിക്കയിലെ സുന്ദരിയുമായ കൗമാരക്കാരിയെ കണ്ടെത്താനുള്ള മത്സരത്തില്‍ ഒന്നാംസ്ഥാനം ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷുകാരിക്ക്.

പതിനാറുകാരിയായ അനൈഷ പനേസര്‍ ആണ് മുപ്പത് അമേരിക്കന്‍ സുന്ദരിമാരെ പിന്തള്ളി ഒന്നാമതെത്തിയത്. 2000 അമേരിക്കന്‍ ഡോളറും (92,000 രൂപ). 18,000 അമേരിക്കന്‍ ഡോളര്‍ (8.28 ലക്ഷം രൂപ) വിലയുള്ള ടിവി ബ്രോഡ്കാസ്റ്റര്‍ പരിശീലന സ്‌കോളര്‍ഷിപ്പുമാണ് സമ്മാനം. യുഎസില്‍ വന്‍ ജനപ്രീതി നേടിയ പെര്‍ഫെക്ട് ടീന്‍ മത്സരത്തിലാണ് അനൈഷയുടെ വിജയം 13 വയസ്സ് മുതലുള്ള പെണ്‍കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുക.

അതേ സമയം, തോറ്റ അമേരിക്കന്‍ പെണ്‍കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വമുള്ളതിനാല്‍ അനൈഷയ്ക്ക് മത്സരത്തില്‍ പങ്കെടുക്കാനുള്ള അര്‍ഹതയില്ലെന്നാണ് ഇവരുടെ വാദം.

ഫ്‌ളോറിഡയിലെ കിസിമ്മിലിയില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴാണ് അനൈഷ മത്സരത്തില്‍ പങ്കെടുത്തത്. ഇംഗ്‌ളണ്ടിലെ വാലി ഒഫ് ഗ്‌ളാമോര്‍ഗനിലെ ലാന്‍ഗത്തിലാണ് അനൈഷയുടെ വീട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+