ഓഹരി വിപണി താഴേയ്ക്ക്, ലാഭം എടുക്കല്‍ ശക്തമായി
മുംബൈ: സെന്‍സെക്സ് 20000 ന് താഴെയും നിഫ്ടി 6000 ന് താഴെയുമായിരുന്നു സെപ്തംബര്‍ 22 ബുധനാഴ്ച അവസാനിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി നടന്ന കാളകയറ്റത്തിന് ശേഷം ഒരു ഇടവേള. ഇത് വെറും ലാഭം എടുക്കല്‍ മാത്രമാണെന്നും അടുത്ത ദിവസങ്ങളില്‍ വീണ്ടും വിപണി കയറുമെന്നുമാണ് നിരീക്ഷക മതം.
സെന്‍സെക്സ് 19,941.72 (-59.83)
നിഫ്ടി 5991.00 (-18.05)
ഐടി, റിയാല്‍റ്റി, ഓയില്‍-ഗ്യാസ് തുടങ്ങിയവ താഴോട്ടായിരുന്നപ്പോള്‍ ഉപഭോഗ ഉല്പന്നങ്ങളുണ്ടാക്കുന്ന കമ്പനികളുടെ ഓഹരികള്‍ മികവ് കാട്ടി.
യൂറോപ്യന്‍ വിപണിയില്‍ ആവേശം കുറഞ്ഞതും ഇന്ത്യന്‍ വിപണിയെ ബാധിച്ചു. കഴിഞ്ഞ 11 വിപണി ദിവസങ്ങളില്‍ 10 കയറ്റത്തിന്റേതായിരുന്നു. വന്‍ കയറ്റം ദൃശ്യമായ ഓഹരികള്‍ വരും ദിവസം അല്പം താഴോട്ടടിച്ചേയ്ക്കും. വന്‍ തോതില്‍ വിപണി താഴോട്ടില്ലെങ്കിലും ചില ഓഹരികള്‍ 10-15 ശതമാനം വരെ താണേയ്ക്കുമെന്നാണ് കരുതുന്നത്. ഈ താഴ്ചകളെ നല്ല വാങ്ങല്‍ സമയമായാണ് കാണേണ്ടത്.












Click it and Unblock the Notifications