20കാരിയെ മാനഭംഗപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍
ദില്ലി: 20കാരിയായ ദില്ലിസര്‍വ്വകലാശാല വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടുപേരെ ദില്ലി പൊലീസ് അറസ്റ്റുചെയ്തു. കിഴക്കുപടിഞ്ഞാറന്‍ ദില്ലിയിലാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്.
മനിഷ്(26), റിജ്‌നേഷ്(42)എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ 24മണിക്കൂര്‍ തടവില്‍ വ്ച്ചാണ് ഇവര്‍ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഒരാഴ്ചമുമ്പ് യുവതിയുമായി പ്രതികളിലൊരാള്‍ സൗഹൃദം സ്ഥാപിച്ചിരുന്നു.
പിന്നീട് ശനിയാഴ്ച മനിഷ് ദ്വാരകയില്‍ച്ചെന്ന് യുവതിയെ തന്റെയൊപ്പം കൂട്ടി. തുടര്‍ന്ന് യുവതിയുമായി ഇയാള്‍ രിജ്‌നേഷിന്റെ വസതിയിലേയ്ക്ക് പോയി. ഇവിടെവച്ച് ഇവര്‍ യുവതിയെ മുറിയില്‍ പൂട്ടിയിടുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പുറത്താരുമായി യുവതി ബന്ധപ്പെടാതിരിക്കാന്‍ ഇവര്‍ അവരുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്ത് മാറ്റിവച്ചിരുന്നു. പിന്നീട് ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് യുവതി ഫോണ്‍ ചെയ്ത് പൊലീസില്‍ വിവരം പറഞ്ഞത്.
ഉടന്‍തന്നെ സ്ഥലത്തെത്തിയ പൊലീസ് രണ്ടുപേരെയും അറസ്റ്റുചെയ്യുകയായിരുന്നു. ഇവര്‍ രണ്ടുപേരും മുമ്പും ലൈംഗികപീഡനക്കേസുകളില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications