Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുണിന്റെ അമിതാവേശം ബിജെപിയ്ക്ക് വിനയായി

Varun Gandhi
ദില്ലി: അസമിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ അസം ഗണ പരിഷത്(എജിപി) തീരുമാനിച്ചു.

ബിജെപി ദേശീയ സെക്രട്ടറി വരുണ്‍ ഗാന്ധിയുടെ അമിതാ വേശമാണ് എന്‍ഡിഎയ്ക്ക് അസമില്‍ സഖ്യകക്ഷിയെ നഷ്ടമാക്കിയത്.

അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയേറ്റെടുത്ത വരുണ്‍ ഗാന്ധി സംസ്ഥാന സന്ദര്‍ശനവേളയില്‍ നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് സഖ്യം ഉപേക്ഷിക്കാന്‍ എജിപിയെ പ്രേരിപ്പിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കാന്‍ ബിജെപി തയാറെടുക്കണമെന്ന് അസമില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടു വരുണ്‍ ഗാന്ധി നടത്തിയ ആഹ്വാനമാണ് വിനയായത്.

അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ എജിപി സഖ്യത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍
കഴിയുമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ ഇതോടെ തകിടം മറിഞ്ഞു.

അസം ഘടകത്തിന്റെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി വിജയ് ഗോയലിന്റെ കീഴിലാണ് തിരഞ്ഞെടുപ്പു ചുമതല വരുണ്‍ ഗാന്ധിയെ ഏല്‍പിച്ചിരുന്നത്. 2011 മേയ് മാസത്തോടെയാണ് അസമില്‍ തിരഞ്ഞെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+