ഇന്ത്യന്‍ അശ്ലീല സുന്ദരിയുടെ വിളയാട്ടം ഗോവയില്‍

സവിതാ ഭാബി ആരെന്നല്ലേ, ഇന്ത്യന്‍ അശ്ലീല കാര്‍ട്ടൂണ്‍ ലോകത്തെ ഏറ്റവും പ്രശസ്തയാണ് ഇരുപത്തിയൊമ്പതുകാരിയായ സബിതാ ഭാബി. ഒരു ഇന്ത്യന്‍ വീട്ടമ്മയുടെ രൂപഭാവങ്ങളാണ് ഈ കാര്‍ട്ടൂണ്‍ കഥാപാത്രത്തിനുള്ളത്.
ഏറെ ജനപ്രീതി നേടിയ സവിതാ ഭാബിയുടെ അശ്ലീലകഥകള്‍ അതിര്‍വരമ്പുകള്‍ ലംഘിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് വെബ്‌സൈറ്റ് നിരോധിച്ചു. എന്നാല്‍ ഭാബിയുടെ സൃഷ്ടാക്കള്‍ ദുരൂഹമായൊരു പുതിയൊരു ഡൊമൈനിലേക്ക് മാറിയും കഥകള്‍ വായിക്കുന്നതിന് പ്രത്യേക ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയുമാണ് നിരോധനത്തെ നേരിട്ടത്.
ഗോവയിലെ റിസോര്‍ട്ടിലാണ് ഭാബിയുടെ പുതിയ വിളയാടല്‍ അരങ്ങേറുന്നതായി ചിത്രീകരിച്ചിരിയ്ക്കുന്നത്. ഇതാണ് ഗോവന്‍ സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. സെക്‌സ് ടൂറിസമാണ് നടക്കുന്നതെന്നൊരു ആക്ഷേപം പണ്ടേ തന്നെ ഗോവയ്ക്ക് മേലുണ്ട്. ഇതിന് പുറമെ സബിതാ ഭാബിയുടെയും കൂട്ടരുടെയും കേളികള്‍ ഗോവയ്ക്ക കൂടുതല്‍ ചീത്തപ്പേരുണ്ടാക്കുമെന്നാണ് സര്‍ക്കാരിന്റെ ഭയം.
സൈറ്റ് ഉടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിയ്ക്കുമെന്ന് ഗോവ ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിംങ് ഡയറക്ടര്‍ നിഖില്‍ ദേശായി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications