കര്‍ണാടക മന്ത്രിസഭയില്‍ കലാപം, പുറത്താക്കല്‍
ബാംഗ്ലൂര്‍: കര്‍ണാടക രാഷ്ട്രീയം വീണ്ടും കലുഷിതമാവുന്നു. മുഖ്യമന്ത്രി യഡിയൂരപ്പ മന്ത്രിസഭ പുനസംഘടിപ്പിയ്ക്കാന്‍ ഒരുങ്ങുന്നതാണ് പുതിയ പ്രശ്നത്തിന് കാരണം.
ഖനി ഉടമകളും കോടീശ്വരന്മാരുമായ റെഡ്ഡി സഹോദരന്മാര്‍ മന്ത്രിസഭയില്‍ മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടാക്കയി പുകിലിന് പിന്നാലേയാണ് പുതിയ പ്രശ്നങ്ങള്‍. മന്ത്രിസഭ വികസിപ്പിയ്ക്കനായി മുഖ്യമന്ത്രി മൂന്ന് മന്ത്രിമാരോട് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിയ്കാത്തതിനെ തുടര്‍ന്ന് ഇവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണറോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് ഇവരെ പുറത്താക്കി.
ശിവാനഗൗഡ നായക, ഗുലിഹട്ടി ഡി. ശേഖര്‍ എന്നിവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി നിശ്ചയിച്ചത് ബെല്ലാരി സഹോദരന്മാരായ റെഡ്ഡിമാര്‍ക്ക് ഒരു സന്ദേശം നല്‍കാനാണെന്നാണ് വിലയിരുത്തുന്നത്. പുറത്താക്കിയ മന്ത്രിമാര്‍ മൂന്ന്പേരും രെഡ്ഡി പക്ഷക്കാരാണ്. അരവിന്ദ് ലിംബാവലി ആണ് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട മൂന്നാമന്‍.
മന്ത്രിസഭയ്ക്കു കേവലഭൂരിപക്ഷമില്ലാതിരുന്നപ്പോള്‍ പിന്തുണ നല്‍കിയ കക്ഷിരഹിതരില്‍ ഒരാളായ ഗൂളിഹട്ടി ഡി.ശേഖറിനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കിയതിനെതിരെ വന്‍ പ്രതിഷേധം ഉണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ഏഴു മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചു.
ബെല്ലാരി ഖനി ഉടമകളും മുഖ്യമന്ത്രിയെ എതിര്‍ക്കുന്നവരുമായ റെഡ്ഡി സഹോദരന്മാരുടെ നേതൃത്വത്തില്‍ അഞ്ചു മന്ത്രിമാര്‍ സമാന്തരയോഗം ചേര്‍ന്നു. 18 എംഎല്‍എമാരും ഈ യോഗത്തില്‍ പങ്കെടുത്തു. ആറ് എംഎല്‍എമാര്‍ പാര്‍ട്ടി സംസ്ഥാനപ്രസിഡന്റ് കെ.എസ്.ഈശ്വരപ്പയ്ക്കു രാജി നല്‍കി. പുതുതായി മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഈ രാജി.
പുറത്താക്കിയ മന്ത്രിമാര്‍ക്ക് കാബിനറ്റ് റാങ്കുള്ള എന്തെങ്കിലും പദവി നല്‍കാനാണ് ബിജെപിയുടെ നീക്കം, പക്ഷേ അവര്‍ ഇതുകൊണ്ട് തൃപ്തിപ്പെടുമെന്ന പറയാനാവില്ല.












Click it and Unblock the Notifications