മദ്യപാനം: പൈലറ്റുമാര്‍ക്കും ശ്വാസപരിശോധന
ദില്ലി: പൈലറ്റുമര്‍ മദ്യപിച്ച് വിമാനം പറത്തിയുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ കര്‍ശന പരിശോധനകള്‍ വരുന്നു.
പൈലറ്റുമാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ആഭ്യന്തര, രാജ്യാന്തര ഇന്ത്യന്‍ വിമാന സര്‍വീസുകളിലെ പൈലറ്റ്, ക്യാബിന്‍ ക്രൂ എന്നിവരെ വിമാനം പുറപ്പെടുന്നതിനു മുന്‍പ് ശ്വാസ പരിശോധനയ്ക്കു വിധേയ രാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) തീരുമാനിച്ചു.
ബ്രത്ത് അനലൈസര്‍ പരിശോധനയില്‍ പരാജയപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. പരിശോധനയ്ക്കു വിധേയരാകാന്‍ വിസമ്മതിക്കുന്നവരെ മദ്യപിച്ചവരായി കണക്കാക്കുകയും ചെയ്യും.
സര്‍വീസ് അവസാനിക്കുമ്പോഴും ജീവനക്കാരെ പരിശോധനയ്ക്കു വിധേയരാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പരിശോധനയില്‍ പരാജയപ്പെടുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക, റദ്ദു ചെയ്യുക തുടങ്ങിയ നടപടികള്‍ അപ്പപ്പോള്‍ത്തന്നെ കൈക്കൊള്ളാന്‍ ഡിജിസിഎ നിര്‍ദേശിച്ചു.
ഇപ്പോള്‍ വിമാന ജോലിക്കാരില്‍ 60% പേരെ ഇടയ്ക്കിടെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കാറുണ്ട്. നവവല്‍സരം, ഉല്‍സവവേളകള്‍ എന്നീ സമയങ്ങളിലായിരുന്നു മിക്കവാറും പരിശോധന നടത്താറുള്ളത്. എന്നാല്‍ ഇനി ഇതു പിഴവില്ലാതെ കര്‍ശനമായി നടത്താനാണു തീരുമാനം.












Click it and Unblock the Notifications