കോമണ്‍വെല്‍ത്ത്: നാണക്കേടിന്റെ തകര്‍ച്ച തുടരുന്നു
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസിനെ കൂടുതല്‍ നാണക്കേടിലേക്ക് തള്ളിവിട്ടുകൊണ്ട് ഗെയിംസ് വേദികളിലെ തകര്‍ച്ച തുടരുന്നു. ഏറ്റവും പുതിയ സംഭവത്തില്‍ ഗെയിംസിന്റെ മുഖ്യ വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഭാരോദ്വഹനത്തിനായി ഒരുക്കിയ വേദിയ്ക്ക് സമീപമുള്ള താല്‍ക്കാലിക മേല്‍ക്കൂരയാണ് ബുധനാഴ്ച ഉച്ചയോടെ തകര്‍ന്നു വീണത്.
കഴിഞ്ഞ ദിവസം കാല്‍നടയാത്രക്കാര്‍ക്കുള്ള മേല്പാലം തകര്‍ന്നു വീണതില്‍ 23 തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു.
ഇതിനിടെ വേണ്ടത്ര സുരക്ഷാ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ കായികതാരങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത് സംഘാടകസമിതിയെ വെട്ടിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications