Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെയിംസ് നടപ്പാലം തകര്‍ന്ന് 23 പേര്‍ക്ക് പരിക്ക്

The collapse of a footbridge leading to the stadium has prompted fresh concerns over Delhi’s readiness to host the Games
ദില്ലി: ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസ് നാണക്കേടിന്റെ പുതിയ ചരിത്രമെഴുതുന്നു. ഗെയിംസ് വില്ലേജിലെ സൗകര്യങ്ങള്‍ തീര്‍ത്തും ദയനീകരമാണെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ മൈക്കിള്‍ ഫെന്നാല്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ വില്ലേജില്‍ പണിതു കൊണ്ടിരുന്ന നടപ്പാലം തകര്‍ന്ന് വീണ് 23 പേര്‍ക്ക് പരിക്കേറ്റു.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മുഖ്യവേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനു വെളിയില്‍ നിര്‍മാണത്തിലിരുന്ന നടപ്പാലം തകര്‍ന്നാണ് 23 തൊഴിലാളികള്‍ക്കു പരുക്കേറ്റത്. അഞ്ചുപേരുടെ നില ഗുരുതരം.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ദക്ഷിണ ദില്ലിയിലെ ലോധി റോഡില്‍ നടപ്പാലം തകര്‍ന്നത്. 95 മീറ്റര്‍ നീളമുള്ള പാലത്തിന്റെ നിര്‍മാണം ചണ്ഡിഗഡ് ആസ്ഥാനമായ പിഎന്‍ആര്‍. ഇന്‍ഫ്ര എന്ന കമ്പനിയാണു കരാറെടുത്തിരുന്നത്. സംഭവത്തെക്കുറിച്ചു ദില്ലി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നിര്‍മാണക്കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയതായും സര്‍ക്കാര്‍ അറിയിച്ചു.

ഗെയിംസ് വില്ലേജിലെ വാസകേന്ദ്രങ്ങള്‍ മാലിന്യങ്ങള്‍ നിറഞ്ഞതും താമസിക്കാന്‍ കൊള്ളാത്തതുമാണെന്നു സിഡബ്ല്യുഎഫ് ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് ഹൂപ്പറും വിമര്‍ശിച്ചു. അതിനിടെ, ഗെയിംസ് ബഹിഷ്‌കരിക്കുമെന്നു ന്യൂസിലന്‍ഡ്, കാനഡ, അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

ഗെയിംസ് വില്ലേജ് വാസകേന്ദ്രങ്ങളിലെ അസൗകര്യങ്ങളെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ഉയര്‍ന്ന ആരോപണങ്ങള്‍ ഗെയിംസ് സംഘാടകസമിതി തള്ളി. 'ശുചിത്വനിലവാരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടി'ന്റെ വ്യത്യാസം മാത്രമാണ് ആശങ്കയ്ക്കു പിന്നിലെന്നു സംഘാടകസമിതി വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+