കോമണ്‍വെല്‍ത്ത്: ന്യൂസിലാന്‍ഡ് പിന്‍മാറിയേക്കും

ഗെയിംസ് വില്ലേജ് വാസയോഗ്യമല്ലെന്ന പരാതി ന്യൂസിലാന്‍ഡ് സംഘത്തിന്റെ ചീഫ് ഡി മിഷന്‍ ഡേവ് കറി കഴിഞ്ഞദിവസം ഉന്നയിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നു വിട്ടു നില്‍ക്കുന്നത് മത്സരത്തിന്റെ ഭാവിയെ തന്നെ ബാധിക്കും.
താരങ്ങളുടെ സുരക്ഷയും സൌകര്യവും ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണം. മത്സരത്തില്‍ പങ്കെടുക്കേണ്ടെന്ന് താരങ്ങള്‍ വ്യക്തിപരമായി തീരുമാനിച്ചാല്‍ അതിനു പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
താരങ്ങളെ കോമണ്‍വെല്‍ത്ത് ഗെയിംസിന് അയക്കുന്നതു സംബന്ധിച്ചു ന്യൂസിലാന്‍ഡ് ഒളിംപിക് കമ്മിറ്റി വെളളിയാഴ്ച അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications