ഒബാമ ഗാന്ധിജിയുടെ വീട് സന്ദര്‍ശിയ്ക്കും

സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാ ഗാന്ധി മുംബൈയില്‍ താമസിച്ചിരുന്ന ഗാവ്‌ദേവിയിലെ മണിഭവനിലാണ് ഒബാമ സന്ദര്‍ശനം നടത്തുക. ഇക്കാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
ഒബാമയുടെ ആരാധ്യ പുരുഷനാണ് മഹാത്മാഗാന്ധി. ഒബാമയുടെ പ്രചോദനമായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും രണ്ടുനാള്‍ മണിഭവനില്‍ അതിഥിയായിരുന്നു.
അഞ്ചു പതിറ്റാണ്ടു മുന്‍പാണ് ലൂഥര്‍ കിങ് മണിഭവന്‍ സന്ദര്‍ശിച്ചത്. നവംബര്‍ ആറിനാണ് ഒബാമ മണിഭവനില്‍ എത്തുന്നത്.
2008ല്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് വേദിയായ താജ്മഹല്‍ പാലസ് ഹോട്ടലിലാകും അദ്ദേഹം താമസിക്കുക. സുവര്‍ക്ഷേത്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തുമെന്നാണ് സൂചന.












Click it and Unblock the Notifications