കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി എംബിഎ ജയിച്ചാല്‍ മാത്രം പോര

Google Oneindia Malayalam News

കൊല്‍കൊത്ത: എംബിഎയ്ക്ക് ശേഷം ജോലി കിട്ടാന്‍ പരീക്ഷ വരുന്നു. മികച്ച മാനേജ്‍മെന്റ് സ്കൂളുകളില്‍ നിന്ന് എം ബി എ കഴിഞ്ഞാലും ഇനി ജോലി കിട്ടാന്‍ മറ്റൊരു പരീക്ഷ കൂടി ജയിയ്ക്കേണ്ടി വരും. ആള്‍ ഇന്ത്യ മാനേജ്‍മെന്റ് അസോസിയേഷന്‍ (AIMA) ആണ് ഈ പരീക്ഷ നടത്താന്‍ തുനിയുന്നത്.

കമ്പ്യൂട്ടര്‍ അധിഷ്ടിത പരീക്ഷയായിരിയ്ക്കും ഇത്. നല്ല മാനേജറാവാന്‍ എത്രമാത്രം യോഗ്യ/നാണ് ഒരാള്‍ എന്നായിരിയ്ക്കും പരീക്ഷയില്‍ പരിശോധിയ്ക്കുക. മാനേജ്‍മെന്റ് ആപ്റ്റിറ്റ്യൂഡ് സ്കില്‍ ടെസ്റ്റ് (മാസ്റ്റ് -MAST) എന്നായിരിയ്ക്കും ഇതിന്റെ പേര്.

പ്രധാന തൊഴില്‍ ദായക കമ്പനികളെല്ലാം തന്നെ ഇതിനെ സ്വാഗതം ചെയ്തിരിയ്ക്കുകാണ്. വന്‍കിട തൊഴില്‍ ദായക സ്ഥാപനങ്ങളായ ഡെലൈറ്റ്, ഡാബര്‍, മെറ്റ്ലൈഫ് ഇന്ത്യ , ഐഡിയ സെല്ലുലാര്‍, എച്ച് എല്‍എല്‍, പിഡ്ബ്ലിയു സി, പാര്‍ലെ, നോക്കിയ, ലെനോവൊ, ജെ എം ഫിനാന്‍ഷ്യല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സുസ്ലോണ്‍, ടാറ്റ കമ്മ്യൂണിക്കേഷന്‍സ് എന്നിവയെല്ലാം തന്നെ ഈ ടെസ്റ്റ് നിയമനത്തിന് മാനദണ്ഡമാക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

150 മിനിട്ടായിരിയ്ക്കും പരീക്ഷയുടെ സമയം. മാനേജ്‍മെന്റ് ആപ്റ്റിറ്റ്യൂട്, സ്പെഷ്യലൈസ് ചെയ്ത വിഷയത്തിലുള്ള അറിവ്, നേതൃ പാടവം, സമ്മര്‍ദ്ദം നേരിടാനുള്ള കഴിവ്, തീരുമാനങ്ങള്‍ എടുക്കാനുള്ള ചാതുര്യം എന്നിവയായിരിയ്ക്കും പരീക്ഷയില്‍ പരിശോധിയ്ക്കുക. 2011 ഫെബ്രുവരി മുതല്‍ ഈ പരീക്ഷ ആരംഭിയ്ക്കും.
ഐഎംആര്‍ബി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരീക്ഷ നടത്താന്‍ ആള്‍ ഇന്ത്യ മാനേജ്‍മെന്റ് അസോസിയേഷന്‍ (AIMA) തീരുമാനിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X