അധ്യാപിക വിദ്യാര്‍ഥികളുടെ കൈ തല്ലിയൊടിച്ചു
ഹൈദരാബാദ്: കായികപരിശീലനത്തിന് ഹാജരാകാത്തതിന് അധ്യാപിക വിദ്യാര്‍ഥികളുടെ കൈ തല്ലിയൊടിച്ചു.
ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലെ സിദ്ദിരാമപുരത്ത് കായികപരിശീലനത്തിന് ഹാജരാവാതിരുന്നതിനാണ് അധ്യാപിക രണ്ടു കുട്ടികളുടെ വലതുകൈ തല്ലിയൊടിച്ചത്.
പത്താംതരം വിദ്യാര്‍ഥികളായ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. കായികാധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കള്‍ സിദ്ദിരാമപുരം സര്‍ക്കാര്‍ വിദ്യാലയത്തിനു മുന്നില്‍ കുത്തിയിരിപ്പ് നടത്തിയതോടെയാണ് സംഭവം പുറത്താവുന്നത്.
ഇതേത്തുടര്‍ന്ന് അധ്യാപികയായ കെ. അനിതയെ അന്വേഷണവിധേയമായി സസ്പന്‍ഡ് ചെയ്തതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. എന്നാല്‍ രക്ഷിതാക്കള്‍ ഇതുവരെ സംഭവത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.












Click it and Unblock the Notifications