പ്രത്യേക നിയമസഭാ സമ്മേളനം നവംബറില്‍
തിരുവനന്തപുരം: നിയമസഭയുടെ ഇടക്കാല സമ്മേളനം നവംബറില്‍ നടക്കും. പഞ്ചായത്തു തെരഞ്ഞെടുപ്പിനു ശേഷം കൂടുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം തീരുമാനിക്കും.
ഇപ്പോള്‍ നിയമമാകാതെ കിടക്കുന്ന ഓഡിനന്‍സുകളൂം സി പി എമ്മിനു പ്രത്യേക താല്‍പര്യങ്ങളുള്ള ഓനന്‍സുകളും ഈ കാലയളവില്‍ നിയമമാക്കും. ഹെല്‍ത്ത് യുണിവേഴ്സിറ്റി, പോലീസ് നവീകസന ആക്റ്റ്, വക്കില്‍ ഗുമസ്ത്തന്‍ മാരുടെ ക്ഷേമം എന്നിവ ഉല്‍പ്പടെ ഇരുപ്പതി രണ്ട് ഓനന്‍സുകളാണ് ഇക്കലയളവില്‍ നിയമമാക്കാന്‍ ഉദ്ദേശിയ്ക്കുന്നത്.
കഴിഞ്ഞ നിയമസഭാ സമ്മേളനം അവസാനിച്ചത് ജൂലൈ 29നായിരുന്നു. ഈ സമ്മേളനത്തില്‍ അട്ടപ്പാടി ഭൂമി കയ്യേറ്റ പ്രശ്‌നത്തെ ചൊല്ലി പ്രതിപക്ഷം തുടര്‍ച്ചയായി ബഹളം വച്ചു. ഇതിനാലാണ് സഭ അന്ന് അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞത്. ഭൂമി കൈയേറ്റ പ്രശ്‌നത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ബഹളം വച്ചത്. ഭൂമി കയ്യേറ്റ പ്രശ്‌നത്തില്‍ പുതിയ അന്വേഷണ കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ലോട്ടറി പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരേ ധനമന്ത്രി തോമസ് ഐസക് നടത്തിയ തറ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചും പ്രതിപക്ഷം ജൂലൈ 28 ന് നിയമസഭയില്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു.
ലോട്ടറി പ്രശ്നം ഇനിയും പ്രതിപക്ഷം ഉപേക്ഷിച്ചിട്ടില്ലാത്തതുകൊണ്ട് സഭാ സമ്മേളനം തുടങ്ങിയാല്‍ വീണ്ടും ഇത് പ്രശ്നമായേയ്ക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് നടക്കുന്ന സമ്മേളനമായതിനാല്‍ അതിന്റെ ഫലവും സഭയില്‍ പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയേയ്ക്കും.












Click it and Unblock the Notifications