മദ്യ ദുരന്തം:കോണ്‍. ഗൂഢാലോചനയെന്ന് വൈക്കം വിശ്വന്‍

ഇടതുമുന്നണി സീറ്റ് വിഭജന ചര്‍ച്ച ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെന്നും 27ന് തന്നെ പത്രിക സമര്‍പ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കെ.ആര്‍ ഗൗരിയമ്മയോട് ഞങ്ങള്‍ക്ക് സ്‌നേഹകുറവില്ല.അവര്‍ ഇപ്പോള്‍ യുഡിഎഫില്‍ തന്നെയാണുള്ളത്. അതുകൊണ്ട് അവരെ സിപി.എമ്മില്‍ സഹകരിപ്പിക്കുമോ എന്ന ചോദ്യം സാങ്കല്‍പ്പികമാണ്. തദ്ദേശ ഭരണതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെ മൂന്നു ജില്ലകളില്‍ കോ-ലീ-ബി കൂട്ടുകെട്ടുണ്ടെന്നും വൈക്കം വിശ്വന്‍ ആരോപിച്ചു.
ലോട്ടറി വിവാദം മുന്നണിയുടെ പ്രതിഛായയെ ബാധിച്ചിട്ടില്ല. തുടക്കത്തില്‍ ലോട്ടറിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ച ഉമ്മന്‍ചാണ്ടി പിന്നീട് പുറകോട്ട് പോവുകയാണുണ്ടായത്. ഇക്കാര്യത്തില്‍ തറ വേലയാണ് അവര്‍ കളിച്ചത്.
മന്ത്രി തോമസ് ഐസക്ക് ലോട്ടറി സംവാദത്തില്‍ സ്വയം പങ്കെടുക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം മാത്രമാണെന്ന വാദം അടിസ്ഥാനരഹിതമാണെന്നും വിശ്വന്‍ വ്യക്തമാക്കി.












Click it and Unblock the Notifications