സൂഫിയയ്ക്ക് ഇളവ് നല്‍കരുതെന്ന് എന്‍ഐഎ

കൊച്ചി സിബിഐ പ്രത്യേക കോടതിയില്‍ സൂഫിയ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഉച്ചതിരിഞ്ഞ് ഹര്‍ജിയില്‍ കോടതി വിധി പറയും.
ബാംഗൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മദനി ആശുപത്രിയിലാണെന്നും പരിചരിക്കുന്നതിന് ഭാര്യയെന്ന നിലയില്‍ സൂഫിയയെ അനുവദിക്കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മദനി തീവ്രവാദ കേസില്‍ പ്രതിയാണെന്നും ആവശ്യം അഗീകരിക്കാന്‍ കഴിയില്ലെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
നേരത്തേയും രണ്ടു തവണ സൂഫിയ ഇതേ ആവശ്യമുന്നയിച്ച് ഹര്‍ജി നല്‍കിയിരുന്നു. അതെല്ലാം സംസ്ഥാനത്തിന് അകത്ത് സഞ്ചരിക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. രണ്ടുവട്ടവും കോടതി ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്തവണ കേരളത്തില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോകാന്‍ വേണ്ടിയാണ് ഇളവ് വേണമെന്നാവശ്യപ്പെട്ട് സൂഫിയ കോടതിയെ സമീപിച്ചിരിക്കുന്നത്.












Click it and Unblock the Notifications