സഭയുടെ നീതിതേടി കന്യാസ്ത്രീയുടെ നിരാഹാരം
കൊച്ചി: സിഎംസി സഭ നീതികാട്ടണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീ നിരാഹാരസമരം നടത്തുന്നു. സിസ്റ്റര്‍ ടീനയാണ് ആലുവ സിഎംസി ജനറലേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തുന്നത്.
തിങ്കളാഴ്ച മുതലാണ് ടീന സമരം തുടങ്ങിയത്. ഒരു കന്യാസ്ത്രീയെന്ന നിലയില്‍ ജീവിക്കാനുള്ള സാഹചാര്യം ഒരുക്കണമെന്നാണ് സിസ്റ്റര്‍ ടീനയുടെ ആവശ്യം.
നായരമ്പലത്തെ മഠത്തില്‍ കഴിയുന്ന തനിക്ക് ഒരു കന്യാസ്ത്രീയുടെ പരിഗണന നല്‍കുന്നില്ലെന്ന് അവര്‍ ആരോപിച്ചു. മറ്റ് കന്യാസ്ത്രീകളെപ്പോലെ സഭയില്‍ തുടരാന്‍ ടീനയെ അനുവദിക്കണമെന്ന് പറവൂര്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഞാറയ്ക്കല്‍ സ്‌കൂളുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അവിടത്തെ കന്യാസ്ത്രീകളെ പിന്തുണച്ച ടീനയെ സഭ പുറത്താക്കുകയും ഇതുസംബന്ധിച്ച് പരസ്യം നല്‍കുകയും ചെയ്തിരുന്നു.
ബസ്സപകടത്തില്‍പ്പെട്ട് അവശയായിരുന്ന ടീനയെ പുറത്താക്കിയത് ചര്‍ച്ചയായപ്പോള്‍ സിഎംസി സഭ ഇവരുടെ പരിരക്ഷ ഏറ്റെടുത്തിരുന്നു.
അതേസമയം ടീനയെ പുറത്താക്കിയ നടപടിക്ക് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതായി സിഎംസി സഭാവൃത്തങ്ങള്‍ സൂചിപ്പിച്ചു. നായരമ്പലത്ത് ടീനയെ സഭ നന്നായി പരിചരിച്ചിരുന്നുവെന്നും അവര്‍ വിശദീകരിക്കുന്നു.
ടീനയെ കന്യാസ്ത്രീയായി തുടരാന്‍ അനുവദിക്കണമെന്ന വിധി പുനപരിശോധിക്കാന്‍ സഭ കോടതിയെ സമീപിച്ചിട്ടുണ്ട്.












Click it and Unblock the Notifications