പിസി തോമസ് വിഭാഗത്തില്‍ പൊട്ടിത്തെറി

പാര്‍ട്ടിയോട് ആലോചിയ്ക്കാതെ പുതിയ ഭാരവാഹികളെ ജോര്‍ജ് സെബാസ്റ്റിയന്‍ പ്രഖ്യാപിച്ചുവെന്ന് ആരോപിച്ചാണ് പിസി തോമസ് ജോര്‍ജ്ജ് സെബാസ്റ്റിയനെതിരെ നടപടിയെടുത്തത്.
തന്നെ സസ്‌പെന്‍ഡ് ചെയ്യാന്‍ പിസി ക്ക് അധികാരമില്ലന്നും തന്നെക്കാള്‍ വലിയ അച്ചടക്ക ലംഘനം നടത്തിയത് പിസി തോമസാണന്നും ജോര്‍ജ് സെബാസ്റ്റിയന്‍ ആരോപിച്ചു. പിസിയുടെ നടപടി തമാശയായി മാത്രമേ കാണുന്നുള്ളുവെന്നും നടപടി അപക്വമാണന്നും ജോര്‍ജ് സെബാസ്റ്റിയന്‍ പറഞ്ഞു.
തദ്ദേശഭരണ തിരഞ്ഞെടുപ്പിന് ശേഷം പിസി തോമസിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ആലോചിക്കുമെന്നും ജോര്‍ജ് സെബാസ്റ്റിയന്‍ സൂചിപ്പിച്ചു












Click it and Unblock the Notifications