കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി തോമസ് വിഭാഗത്തില്‍ പൊട്ടിത്തെറി

  • By Ajith Babu
Google Oneindia Malayalam News

PC Thomas
തിരുവനന്തപുരം പിസി തോമസ് ചെയര്‍മാനായുള്ള കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ് സെബാസ്റ്റിയനെ അച്ചടക്കലംഘനത്തിന്റെ പേരില്‍ സസ്‌പെന്റ് ചെയ്തതാണ് പുതിയ പടലപ്പിണക്കത്തിന് ഇടയാക്കിയിരിക്കുന്നത്. സസ്‌പെന്‍ഷന്‍ അംഗീകരിയ്ക്കില്ലെന്ന് ജോര്‍ജ്് സെബാസ്റ്റിയന്‍ പ്രതികരിച്ചു.

പാര്‍ട്ടിയോട് ആലോചിയ്ക്കാതെ പുതിയ ഭാരവാഹികളെ ജോര്‍ജ് സെബാസ്റ്റിയന്‍ പ്രഖ്യാപിച്ചുവെന്ന് ആരോപിച്ചാണ് പിസി തോമസ് ജോര്‍ജ്ജ് സെബാസ്റ്റിയനെതിരെ നടപടിയെടുത്തത്.

തന്നെ സസ്‌പെന്‍ഡ് ചെയ്യാന്‍ പിസി ക്ക് അധികാരമില്ലന്നും തന്നെക്കാള്‍ വലിയ അച്ചടക്ക ലംഘനം നടത്തിയത് പിസി തോമസാണന്നും ജോര്‍ജ് സെബാസ്റ്റിയന്‍ ആരോപിച്ചു. പിസിയുടെ നടപടി തമാശയായി മാത്രമേ കാണുന്നുള്ളുവെന്നും നടപടി അപക്വമാണന്നും ജോര്‍ജ് സെബാസ്റ്റിയന്‍ പറഞ്ഞു.

തദ്ദേശഭരണ തിരഞ്ഞെടുപ്പിന് ശേഷം പിസി തോമസിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ആലോചിക്കുമെന്നും ജോര്‍ജ് സെബാസ്റ്റിയന്‍ സൂചിപ്പിച്ചു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X