അധ്യാപകന് മാപ്പു നല്‍കേണ്ടതാര്- സഭക്കെതിരെ പിണറായി

തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫസര്‍ ടിജെ ജോസഫിനെ പിരിച്ചുവിട്ട നടപടിയിലൂടെ മത തീവ്രവാദികളുടെ താല്‍പ്പര്യമാണ് സഭാ നേതൃത്വം സംരക്ഷിച്ചതെന്ന് പിണറായി ആരോപിച്ചു. ഈ നടപടിയിലൂടെ കത്തോലിക്കാ സഭ മതതീവ്രവാദികള്‍ക്കൊപ്പമാണെന്ന് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പര്‍വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ സംഭവം ആസ്പദമാക്കി എസ്എഫ്‌ഐ സംഘടിപ്പിച്ച സെമിനാര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യവെയാണ് പിണറായി സഭക്കെതിരെ ആഞ്ഞടിച്ചത്.
പൊതുസമൂഹം തള്ളികളഞ്ഞ പോപ്പുലര്‍ ഫ്രണ്ടാണോ ടിജെ ജോസഫിന് മാപ്പു നല്‍കേണ്ടതെന്ന് സഭ വ്യക്തമാക്കണം. പോപ്പുലര്‍ ഫ്രണ്ടിന് അന്തസ്സ് ചാര്‍ത്തിക്കൊടുക്കുന്ന സഭയുടെ സമീപനം അതീവ അപകടകരമാണ്.
ടി.ജെ.ജോസഫിനെ സര്‍വീസില്‍ നിന്നു പുറത്താക്കിയ മാനേജ്‌മെന്റ് നടപടി നിന്ദ്യമാണെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകനെ പുറത്താക്കിയതിലൂടെ സഭ ആരുടെ താല്‍പര്യമാണ് സംരക്ഷിച്ചത്. ഇത് മതനിരപേക്ഷതയുടെ താല്‍പര്യമല്ല, തീവ്രവാദത്തിന്റെ താല്‍പര്യമാണെന്നും പിണറായി കുറ്റപ്പെടുത്തി.
രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള സഭയുടെ നീക്കമാണ് ഇതില്‍ നിന്നു വെളിവാകുന്നതെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications