എല്ലാവരെയും തൃപ്തിപ്പെടുത്താനാവില്ല: ചാണ്ടി

സീറ്റ് വിഭജനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇനി സംസ്ഥാനതലത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ട കാര്യമില്ല. ജില്ലാതലത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. യുഡിഎഫില്‍ ഇക്കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്ന പ്രചരണങ്ങള്‍ ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു
.എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനത്തില്‍ യുഡിഎഫെത്തും. ചര്‍ച്ചകള്‍ തൃപ്തികരമാണ്. പൊതുധാരണകള്‍ ജില്ലാ തലത്തില്‍ അറിയിച്ചിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് അറിയിച്ചു.
അതേസമയം യുഡിഎഫിലെ സീറ്റ് കാര്യത്തില്‍ ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെയും പ്രദേശിക ഘടകങ്ങള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച വൈകുന്നേരവും ഉഭയകക്ഷി ചര്‍ച്ച നടക്കുമെന്നാണ് സൂചന.
സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പും തമ്മില്‍ നടന്ന ചര്‍ച്ചയും പരിഹാരമാകാതെ പിരിഞ്ഞിരുന്നു.












Click it and Unblock the Notifications