ഭാര്യയെ വെട്ടികൊന്ന കേസില്‍ ഭര്‍ത്താവിന് വധശിക്ഷ
തിരുവനന്തപുരം ചുള്ളിമനൂര്‍ വത്സല വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ വട്ടിയൂര്‍ക്കാവ് സ്വദേശി ലോറന്‍സിനാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സോമന്‍ വധശിക്ഷ വിധിച്ചത്. ലോറന്‍സിന് രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തിക്കൊണ്ടാണ് കോടതി വിധി. 2007 ഒക്‌ടോബര്‍ 10 നായിരുന്നു നാടിനെ നടക്കിയ കൊലപാതകം അരങ്ങേറിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പൊതുവഴിയില്‍ വെച്ച് കരിക്ക് ചെത്തുന്ന കത്തി ഉപയോഗിച്ച് ലോറന്‍സ് വത്സലയെ വെട്ടിക്കൊല്ലുകയായിരുന്നു.












Click it and Unblock the Notifications