Get Updates
Get notified of breaking news, exclusive insights, and must-see stories!

25കാരന് 10കാമുകിമാരിലായി 10മക്കള്‍

Keith Macdonald
ലണ്ടന്‍: വസ്ത്രം മാറുന്നത് കണക്കേ പങ്കാളികളെ മാറുക ജീവിതത്തില്‍ വന്നു പോയ പങ്കാളികള്‍ക്കെല്ലാം മക്കളെ സമ്മാനിയ്ക്കുക. ഒരു കുഞ്ഞിന് പോലും ചെലവിന് കൊടുക്കാതെ രാജ്യത്തെ നികുതിദായകര്‍ക്ക് വന്‍ ബാധ്യത വരുത്തിവയ്ക്കുക.

അതേ ബ്രിട്ടനിലെ ഏറ്റവും ഉത്തരവാദിത്തമില്ലാത്ത പിതാവെന്ന വിശേഷണത്തിന് ഉടമയായ കെയ്ത്ത് മക്‌ഡൊനാള്‍ഡിന് ഇരുപത്തിയഞ്ചായം വയസ്സില്‍ മക്കള്‍ 8. അതും പത്ത് സ്ത്രീകളില്‍ പത്തുവര്‍ഷം കൊണ്ടാണ് കെയ്ത്ത ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

പതിനഞ്ചാമത്തെ വയസ്സിലാണ് ഈ വിവാദ പിതാവിന് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. ഇപ്പോള്‍ എട്ട് മക്കളാണ് കെയ്ത്തിനുള്ളത്. രണ്ടു കാമുകിമാര്‍ ഇപ്പോള്‍ ഗര്‍ഭിണികളാണ് ഇവര്‍ രണ്ടുപേരും പ്രസവിക്കുന്നതോടെ മക്കളുടെ എണ്ണം പത്താവും.

ജീവിതത്തില്‍നിന്ന് ഇറക്കിവിട്ട അമ്മമാരെയും കുട്ടികളെയും വളര്‍ത്താനുള്ള ചുമതല കെയ്ത്ത് സര്‍ക്കാരിനു വിട്ടു കൊടുത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ കുട്ടികള്‍ക്ക് 16 വയസാകുമ്പോഴത്തേക്ക് നികുതിദായകര്‍ക്ക് വരുത്തിവയ്ക്കുന്ന ബാധ്യത 15 ലക്ഷം വരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

15ാം വയസില്‍ ആദ്യ കുട്ടിയുടെ പിതാവായ മക്‌ഡൊണാള്‍ഡ് അന്നു മുതല്‍ ഇതൊരു ഹോബിയായി സ്വീകരിച്ചിരിക്കുകയാണ്. കെയ്ത്തിന്റെ രണ്ടു കാമുകിമാര്‍ പറയുന്നത് സത്യമാണെങ്കില്‍ മറ്റു ബന്ധങ്ങളില്‍നിന്നായി നാലു കുട്ടികളുടെ കൂടി പിതാവാണ് ഇയാള്‍.

പതിനഞ്ചുകാരികള്‍ മുതല്‍ 32 വയസുകാരികള്‍ വരെ നീളുന്നതാണ് ഇയാളുടെ കാമുകിമാരുടെ പട്ടിക. ചില 15ാം വയസില്‍ത്തന്നെ കുട്ടിക്ക് ജന്മം നല്‍കിയിട്ടുണ്ട്. ആറാഴ്ച ഗര്‍ഭിണിയായ ചെസ്റ്റര്‍ ലീ സ്ട്രീറ്റില്‍ ബ്യൂട്ടീഷനായ സാറാ ആംസ്‌ട്രോങ്ങും ദിവസങ്ങള്‍ മാത്രം ഗര്‍ഭിണിയായ ഡാനിയേല ലിറ്റിലുമാണ് ഇപ്പോള്‍ കെയ്ത്തിന്റെ കുട്ടികളെ ഉദരത്തില്‍ ചുമക്കുന്നവര്‍.

പത്താം വയസിലാണ് മക്‌ഡൊണാള്‍ഡ് ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. അന്നുമുതല്‍ ഇന്നുവരെ യാതൊരു വിധത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങളും കൈക്കൊണ്ടിട്ടില്ലത്രേ. ഈ പ്രായത്തിനിടെ നാല്‍പ്പതോളം സ്ത്രീകളുമൊത്തു കിടക്കപങ്കിട്ടു.

ഒരു ശുചീകരണതൊഴിലാളിയുടെ മകനായ മക്‌ഡൊണാള്‍ഡ് പ്രതിവാരം 44 പൗണ്ട് വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. മക്കളുടെ പരിപാലനത്തിനായി വെറും അഞ്ചു പൗണ്ട് മാത്രമാണ് ഇയാളുടെ ഒരാഴ്ചത്തെ സംഭാവന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+