13വര്‍ഷത്തിന് ശേഷം സൗദിയില്‍ പൊതുമാപ്പ്
ജിദ്ദ: 13 വര്‍ഷത്തിനു ശേഷം സൗദി അറേബ്യയില്‍ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 25 മുതല്‍ 2011 മാര്‍ച്ച് 23 വരെ ആറു മാസത്തോളമാണ് പൊതുമാപ്പിന്റെ കാലാവധി.
ആയിരക്കണക്കിന് അനധികൃത താമസക്കാര്‍ക്ക് ശിക്ഷാനടപടിയില്ലാതെ രാജ്യം വിട്ടുപോകാന്‍ പൊതുമാപ്പ് ഉപകരിക്കും.
ഉംറ, ഹജ്ജ് വിസയിലോ സന്ദര്‍ശന വിസ, ബിസിനസ് വിസ എന്നിവയിലോ എത്തി വിസാ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി താമസിക്കുന്ന എല്ലാവരും കീഴടങ്ങി നാടുവിടണമെന്നാണ് ഉത്തരവ്.
നിയമപരമായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന തൊഴിലാളികള്‍ തുടങ്ങി അനധികൃത താമസക്കാര്‍ എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്
പൊതുമാപ്പ് കാലാവധിക്കു ശേഷവും സൌദിയില്‍ തങ്ങുന്നവര്‍ക്കും സഹായിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
വിസാ കാലാവധി കഴിഞ്ഞാല്‍ ഒരാള്‍ക്ക് 10,000 റിയാലാണു പിഴ. ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാലയളവില്‍ രാജ്യം വിട്ടാല്‍ ഈ പിഴ ഒടുക്കാതെ ഒഴിക്കേണ്ടതില്ല.
പൊതുമാപ്പിന്റെ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവര്‍ പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ക്ക് വിധേയരാകേണ്ടിവരും. ഇവര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും. കൂടാതെ ഇവര്‍ക്ക് അഭയം കൊടുക്കുന്നവരും ജോലി നല്‍കുന്നവരും ശിക്ഷാര്‍ഹരായിരിക്കും.












Click it and Unblock the Notifications