Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ ടൂറിസം സിനിമ ലണ്ടനില്‍

Mohanlal
ലണ്ടന്‍: കേരള ടൂറിസം സിനിമ , യുവര്‍ മോമെന്റ് ഈസ് വെയ്റ്റിംഗിന്റെ ആദ്യ പ്രദര്‍ശനം ലണ്ടനില്‍ നടന്നു. (ഈ ചിത്രം യു ട്യൂബില്‍ കാണൂ). ബ്രിട്ടീഷ് താരങ്ങളും ഒപ്പം മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും ആദ്യഷോയില്‍ പങ്കെടുത്തു.

സെപ്റ്റംബര്‍ 21ന് ചൊവ്വാഴ്ച വൈകിട്ടാണ് ലണ്ടനിലെ സാച്ചി ഗാലറിയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. കേരളത്തിലെ മാധ്യമങ്ങള്‍ക്കുവേണ്ടിപോലും പ്രദര്‍ശിപ്പിക്കാതെയാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം വിദേശത്ത് നടത്തിയത്.

പ്രഥമ പ്രദര്‍ശനം കഴിഞ്ഞസ്ഥിതിയ്ക്ക് ഇനി വേണമെങ്കില്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാമെന്ന നിലപാടിലാണ് ടൂറിസം വകുപ്പും നിര്‍മാണം നിര്‍വഹിച്ച സ്റ്റാര്‍ക് കമ്യൂണിക്കേഷന്‍സും. മൂന്ന് മിനിറ്റിലാണു ചിത്രം തയ്യാറാക്കിയിട്ടുള്ളത്.

പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ പ്രകാശ് വര്‍മയാണു ചിത്രത്തിന്റെ സംവിധായകന്‍.

ഫുട്‌ബോള്‍ താരങ്ങളായ ഡിഡിയര്‍ ഡോഗ്ബ, ഗാരി ലിനേക്കര്‍, സിനിമാ താരങ്ങളായ ബില്‍ നിഘി, ദേവ് പട്ടേല്‍ , പ്രിയ കാളിദാസ്, സാദിയേ ഫ്രോസ്റ്റ്, ഡോഗ്രേ സ്‌കോട്ട്, ഗ്ലാമര്‍ ദമ്പതികളായ യാസ്മിനന്‍ സൈമണ്‍ ലേ ബെണ്‍, ബ്രിട്ടീഷ് എംപിമാരായ സ്വരാജ് പോള്‍, കെയ്ത്ത് വാസ്, പ്രശസ്ത മോഡലുകള്‍ എന്നിവരെല്ലാം പ്രദര്‍ശനത്തിനായി എത്തിയിരുന്നു.

ചിത്രത്തെ അതിഥികള്‍ കണക്കറ്റു പ്രശംസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രം വിസ്മയിപ്പിച്ചുവെന്നും നാട്ടിലേയ്ക്ക് തിരികെ ഓടിയെത്താന്‍ തോന്നിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഈ ചിത്രം കണ്ട് കേരളത്തെതേടി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുമെന്ന വികാരമാണ് പൊതുവേ പങ്കുവയ്ക്കപ്പെട്ടതെന്ന് ടൂറിസം വകുപ്പ് പറയുന്നു.

സിഎന്‍എന്‍, യൂറോപ്പ് ടിവി എന്നിവയില്‍ പ്രദര്‍ശിപ്പിക്കാനുദ്ദേശിക്കുന്ന ചിത്രം യൂ ട്യൂബിലൂടെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ 50 ലക്ഷത്തോളം ആളുകള്‍ കാണുമെന്നാണു കണക്കാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+