Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌നം പോലെ സുതാര്യ വിമാനങ്ങള്‍

Plane
വാഷിങ്ടണ്‍: വിമാനത്തില്‍ യാത്രചെയ്തുകൊണ്ട് എല്ലാ കാഴ്ചകളും കാണാന്‍ കഴിയുക, കെട്ടിടങ്ങളോ, കടലോ, മലനിരകളോ എന്നുവേണ്ടി വിമാനം പോകുന്ന പാതയിലുള്ളതെല്ലാം കാണാന്‍ കഴിയുമെങ്കില്‍ എങ്ങിനെയിരിക്കും?

ഒരു സുന്ദരസ്വപ്‌നം എന്ന് പറയാനല്ലേ തോന്നുന്നത്? എന്നാല്‍ ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്. ആകാശക്കാഴ്ചകളും ഭൂമിയുടെ സൗന്ദര്യവും യാത്രക്കിടെ ആസ്വദിക്കാനായി സുതാര്യമായ വിമാനങ്ങള്‍ വരുകയാണ്. അമേരിക്കയിലെ എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാക്കളായ എയര്‍ബസ്സാണ് യാത്രക്കാര്‍ക്കായി സുതാര്യവിമാനങ്ങള്‍ തയ്യാറാക്കാനൊരുങ്ങുന്നത്.

സുതാര്യമെന്ന് പറഞ്ഞാല്‍ പൂര്‍ണമായും ചില്ലുകൊണ്ട് നിര്‍മ്മിക്കുന്നതെന്ന് അര്‍ത്ഥമില്ല. സാധാരണ വിമാനങ്ങള്‍ക്കുള്ള മേല്‍മൂടി ഇവയ്ക്കും ഉണ്ടാകും.

എന്നാല്‍ പൈലറ്റ് ഒരു ബട്ടണ്‍ അമര്‍ത്തുമ്പോഴേക്കും കോക്പിറ്റും, വാല്‍ ഭാഗവും ഒഴികെയുള്ള ഭാഗം സുതാര്യമാകുന്ന തരത്തിലാണ് വിമാനത്തിന്റെ നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് യൂറോപ്യന്‍ എയ്‌റോസ്‌പേസ് എഞ്ചിനിയറായ ആക്‌സെല്‍ ക്രെയ്ന്‍ പറഞ്ഞു.

പുതിയ തരത്തിലുള്ള വിമാനം പുറത്തിറങ്ങിയാല്‍ ആകാശത്ത് ഒഴുകി നടക്കുന്ന അവസ്ഥയാകും യാത്രക്കാര്‍ക്ക് ലഭിക്കുക. ആയിരക്കണക്കിന് അടി താഴ്ചകളില്‍ നഗരങ്ങളും, സമുദ്രങ്ങളും മറയുന്ന കാഴ്ച യാത്രക്കാരില്‍ നവ്യാനുഭൂതി ഉണര്‍ത്തുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

എന്തായാലും ഇത്തരത്തിലൊരു സ്വപ്‌നയാത്ര നടത്തണമെങ്കില്‍ 2050 വരെ കാത്തിരിക്കണം ഈ സുതാര്യ വിമാനങ്ങള്‍ 2050ലാണ് പുറത്തിറങ്ങുക, അതുവരെ കണ്ണടച്ചിരുന്ന് ഈ സുന്ദര സ്വപ്‌നം കണ്ടുകൊള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+