റഷ്യന്‍ പ്രധാനമന്ത്രിയ്ക്ക വധു ജിംനാസ്റ്റിക് താരം

2009ല്‍ റഷ്യയില്‍ ഇവരുടെ ബന്ധം വന്‍ വാര്‍ത്തയായിരുന്നു. എന്തായാലും വിവാഹത്തോടെ ഗോസിപ്പുകള്‍ക്ക് വിടനല്‍കാനാണ് പുടിന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
1998ലെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയതോടെയാണ് കബീവ ശ്രദ്ധേയയാകുന്നത്. 2000ലെ സിഡ്‌നി ഒളിമ്പിക്‌സിലും അവര്‍ വിജയം ആവര്‍ത്തിച്ചു.
പുടിനും കബീവയുമായി അവിഹിതബന്ധമുണ്ടെന്ന് ഒട്ടേറെ മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ ഇരുവരും ഒരുമിച്ച് അത്താഴം കഴിക്കുന്നതായും പൊതുസ്ഥലങ്ങളില്‍ പരസ്പരം ചുംബിയ്ക്കുന്നതുമൊക്കെയായിരുന്നു വാര്‍ത്തകള്‍.
ഇതെല്ലാം പുടിന്‍ നിഷേധിക്കുകയായിരുന്നു.എന്നാല്‍ പിന്നീട് ഭാര്യ ലുഡ്മില്ലയുമായി പുടിന്‍ വിവാഹമോചനം നേടി. റഷ്യന്‍ പാര്‍ലമെന്റംഗം കൂടിയാണ് ഇപ്പോള്‍ കബീവ. ഈ എം പി പദവിക്കു പിന്നിലും പുടിന്‍ തന്നെയാണെന്നാണ് ആരോപണം.
2007ല്‍ ഒട്ടേറെ ജിംനാസ്റ്റിക് ഇനങ്ങളില്‍ അലീന കബീവ സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ പിന്നീട് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കബീവയുടെ മെഡലുകള്‍ തിരിച്ചുവാങ്ങിയിരുന്നു.












Click it and Unblock the Notifications